കുളം വറ്റിച്ച് മീൻ പിടിക്കുന്നതിനിടെ തൊണ്ടയിൽ മീൻ കുടുങ്ങി 24 കാരൻ മരിച്ചു. കായംകുളം പുതുപ്പള്ളി സ്വദേശി ആദർശും കൂട്ടുകാരും ചേർന്ന് കുളം വറ്റിച്ച് മീൻ പിടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കയ്യിൽ കിട്ടിയ ഒരു മീനിനെ കടിച്ചു പിടിച്ച ശേഷം മറ്റൊരു മീനിനെ കയ്യിലൊതുക്കാനുള്ള ശ്രമത്തിനിടെ കടിച്ചു പിടിച്ച മീനിനെ ആദർശ് അബദ്ധത്തിൽ വിഴുങ്ങുകയായിരുന്നു.
ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആദർശിൻ്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കായംകുളം പ്രയാർ വടക്ക് സ്വദേശികളായ അജയൻ്റേയും സന്ധ്യയുടേയും മകനാണ് ആദർശ്. കായംകുളം താലൂക്ക് ആശുപത്രിയിലേക്കു കൊണ്ടുപോയ മൃതദേഹം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് പൊലിസ് അറിയിച്ചു.