തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലത്ത് ഗോവയിൽ നിന്നു 11 ലിറ്റര്‍ മദ്യം കടത്തിക്കൊണ്ടു വന്ന യുവാവ് പിടിയിലായി. ഞാറയിൽകോണം സ്വദേശി നിഷാദിനെയാണ് എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടിയത്.
ഗോവയിൽ നിന്ന് ഇയാൾ ട്രെയിനിൽ കൊല്ലത്ത് എത്തിച്ച ശേഷം അവിടെ നിന്ന് കെ എസ് ആര്‍ ടി സിബസിൽ കല്ലമ്പലത്ത് എത്തിച്ചപ്പോഴാണ് എക്സൈസ് ഇയാളെ പിടികൂടിയത്. എക്സൈസിനു ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ ബസ് തടഞ്ഞ് നടത്തിയ പരിശോധനയിലാണ് യുവാവ് മദ്യവുമായി പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.