കോഴിക്കോട് താമരശ്ശേരിയിൽ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘർഷത്തിൽ തലയ്ക്കടിയേറ്റ് മരിച്ച പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസിന് സ്വന്തം നാട് അന്ത്യാഞ്ജലി അർപ്പിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം വൈകീട്ട് മൂന്നു മണിയോടെയാണ് താമരശ്ശേരി ചുങ്കം പാലോറക്കുന്നിലെ തറവാട് വീട്ടിൽ എത്തിച്ചത്. കിടവൂർ മദ്രസയിൽ പൊതുദർശനത്തിന് ശേഷം കിടവൂർ ജുമാ മസ്ജിദിൽ അടക്കം ചെയ്തു.
നൂറുകണക്കിനു നാട്ടുകാർ ഷഹബാസിന് അന്തിമോപചാരം അർപ്പിക്കാനെത്തിയിരുന്നു. സുഹൃത്തുക്കളും സഹപാഠികളും നാട്ടുകാരും കണ്ണീരോടെയാണ് വിദ്യാർത്ഥിക്ക് അന്തിമോപചാരം അർപ്പിച്ചത്.