ഇന്നലെ അർദ്ധരാത്രി കൊച്ചിയിലെ ക്വീൻസ് വാക്‌വേയിൽ യുവാക്കൾ ഏറ്റുമുട്ടി. ശീതള പാനീയം വാങ്ങിയതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തിലാണ് ഇവിടെ കൂട്ടയടി നടന്നത്. രണ്ടു ദിവസം മുമ്പ് പുതുവൈപ്പിനിലെ കടയിലുണ്ടായ സംഘർഷത്തിൻ്റെ തുടർച്ചയാണ് ഈ അക്രമമെന്ന് മുളവുകാട് പൊലിസ് പറഞ്ഞു.
ഇന്നലെ അർധരാത്രി നടന്ന സംഘർഷത്തിൽ പ്രശാന്ത് എന്ന യുവാവിനാണ് പരിക്കുപറ്റിയത്. ഇയാൾ പുതുവൈപ്പിൻ സ്വദേശിയാണ്. പ്രശാന്തിൻ്റെ സുഹൃത്തിൻ്റെ കൂൾ ഡ്രിങ്ക്സ് കടയിൽ നിന്നും പാനീയം കുടിച്ച ഒരു സംഘം യുവാക്കൾ പണം നൽകാതെ മടങ്ങി. ഇവരെ ചോദ്യം ചെയ്ത പ്രശാന്തിനെ യുവാക്കൾ മർദിക്കുകയും കാറിൽക്കയറ്റി കൊണ്ടു പോവുകയും ചെയ്തു. തുടർന്ന് മറ്റൊരു സംഘം ഇവരെ പിന്തുടർന്നു. ഈ സംഘങ്ങൾ തമ്മിലാണ് കൂട്ടയടി ഉണ്ടായത്.