ആരോഗ്യ നില സാധാരണ നിലയിലെത്തിയ വെഞ്ഞാറമൂട് കൂട്ട കൊലപാതക കേസിലെ പ്രതി അഫാനെ ഇന്ന് ജയിലിലേക്കു മാറ്റും. കഴിഞ്ഞ ദിവസം മെഡിക്കൽ കോളജ് ആശുപത്രിയിൽ പാർപ്പിച്ചിരുന്ന അഫാൻ്റെ അടുത്തെത്തിയ മജിസ്ട്രേറ്റ് പ്രതിയെ റിമാൻ്റ് ചെയ്തിരുന്നു. പാങ്ങോട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ റിമാൻ്റു ചെയ്തത്. മുത്തശ്ശിയെ കൊന്ന കേസിലാണ് റിമാൻ്റ് നടപ്പിലാക്കിയത്.
മാനസികാരോഗ്യ വിദഗ്ധരുടെ സാന്നിധ്യത്തിൽ വീണ്ടും അഫാനെ ചോദ്യം ചെയ്ത ശേഷമാകും പൊലിസ് കുറ്റപത്രം തയ്യാറാക്കുന്നത്. കുടുംബത്തിൻ്റെ സാമ്പത്തിക ബാധ്യതകൾ സംബന്ധിച്ച് അഫാൻ്റെ പിതാവായ റഹിം വ്യത്യസ്ത അഭിപ്രായമാണ് പൊലിസിനോട് പറഞ്ഞിരിക്കുന്നത്. ഈ വിഷയം സംബന്ധിച്ച് ഇനിയും കൂടുതൽ അന്വേഷിക്കാനാണ് പൊലിസിൻ്റെ തീരുമാനം.
പിതാവിൻ്റെ സഹോദരനും ഭാര്യയും, സ്വന്തം അനുജൻ, പെൺ സുഹൃത്ത് എന്നിവരെ കൊലപ്പെടുത്തിയതിൻ്റേയും മാതാവിനെ വധിയ്ക്കാൻ ശ്രമിച്ചതിൻ്റേയും കേസുകളിൽ കൂടി ഇനി അഫാനെ റിമാൻ്റു ചെയ്യേണ്ടതുണ്ട്. സംഭവങ്ങളിലെല്ലാം കറ തീർന്ന കുറ്റാന്വേഷണ റിപ്പോർട്ടു സമർപ്പിക്കാനാണ് പൊലിസിൻ്റെ നീക്കം.