തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ നടന്ന കൂട്ടക്കൊലയിലെ പ്രതിയായ അഫാന്റെ പിതാവ് അബ്ദുൾ റഹീമിന്റെ മൊഴിയെടുത്ത് പൊലിസ്. ഭാര്യക്കും മകനും സാമ്പത്തിക ബാധ്യതയുള്ളതിനെ കുറിച്ച് തനിക്കറിയില്ല ആയിരുന്നുവെന്ന് റഹിം പൊലിസിനു മൊഴി നൽകിയതായാണ് ലഭിക്കുന്ന വിവരം.
തനിക്കു സൗദി അറേബ്യയിൽ ബിസിനസ് നടത്തിയതിനെ തുടർന്നുണ്ടായ സാമ്പത്തിക ബാധ്യത മൂലം കഴിഞ്ഞ നാലു മാസമായി അവിടെ ഒളിവിൽ കഴിയുകയായിരുന്നു. കുറച്ചു നാളായി സ്ഥിരമായി നാട്ടിലേക്കു വിളിക്കാറുമുണ്ടായിരുന്നില്ല. അതിനാൽ തന്നെ സമീപകാലത്ത് നാട്ടിൽ നടന്നതിനെ കുറിച്ചൊന്നും തനിക്ക് അറിയില്ലെന്നും പൊലിസിന് റഹീം മൊഴി നൽകിയിരിക്കുകയാണ്.