കോഴിക്കോട് ജില്ലയിലെ താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസിന്‍റെ മരണത്തില്‍ പ്രതികൾക്കെതിരെ പൊലിസ് കൊലക്കുറ്റം ചുമത്തി. സംഭവത്തിൽ കുറ്റാരോപിതരായ അഞ്ചു വിദ്യാർത്ഥികളെയും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുന്നിൽ ഹാജരാക്കാൻ രക്ഷിതാക്കൾക്ക് നിർദേശം നല്‍കിയിരിക്കുകയാണ്. താമരശ്ശേരി പൊലീസാണ് നിർദേശം നൽകിയത്.
ഇന്നലെ കസ്റ്റഡിയിൽ എടുത്ത അഞ്ചു പേരെയും രക്ഷിതാക്കൾക്കൊപ്പം വിട്ടിരുന്നു. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിൽ ഹാജരാക്കിയ ശേഷമായിരുന്നു ഇവരെ രക്ഷകർത്താക്കൾക്കൊപ്പം വിട്ടത്. നഞ്ചക്ക് ഉപയോഗിച്ചാണ് ഷഹബാസിൻ്റെ തലയ്ക്ക് അടിച്ചതെന്ന് പൊലിസ് കണ്ടെത്തിയിട്ടുണ്ട്.