കോഴിക്കോട് അമീബിക് മസ്തിഷ്ക്ക ജ്വരം

At Malayalam
0 Min Read

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന യുവതി മരിച്ചത് മസ്തിഷ്ക ജ്വരം ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു. കുറ്റിക്കാട്ടൂർ സ്വദേശിയായ 37 കാരി ജിസ്നയാണ് ഇന്നലെ മരിച്ചത്. ഇതോടെ കോഴിക്കോട് വീണ്ടും മസ്തിഷ്ക്ക ജ്വരം സ്ഥിരീകരിച്ചു. ഗർഭിണിയായിരുന്ന യുവതിയാണ് മരിച്ചത്.

യുവതി താമസിക്കുന്ന പെരുവയൽ പഞ്ചായത്തിൽ ആരോഗ്യ പ്രവർത്തകർ എത്തി കുടിവെള്ള സ്രോതസുകൾ ഉൾപ്പെടെ ശുദ്ധീകരിക്കുകയും പരിശോധന നടത്തുകയും ചെയ്തു. രോഗത്തിൻ്റെ ലക്ഷണങ്ങൾ ഒന്നും തന്നെ ചികിത്സയുടെ ആദ്യ ഘട്ടത്തിൽ യുവതിക്ക് ഉണ്ടായിരുന്നില്ലന്ന് ചികിത്സിച്ച ഡോക്ടർമാർ പറഞ്ഞു. ഗുരുതരാവസ്ഥയിലാണത്രേ ആശുപത്രിയിൽ എത്തിച്ചത്. യുവതിക്ക് എവിടെ നിന്നാണ് രോഗാണു ബാധ ഉണ്ടായതെന്ന് ഇതുവരേയും വ്യക്തമായിട്ടില്ല.

Share This Article
Leave a comment