ഫെബ്രുവരി മാസത്തെ റേഷൻ വിതരണം മാർച്ച് മൂന്നു വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പു മന്ത്രി ജി ആർ അനിൽ. മാർച്ച് നാലിന് മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷൻ വ്യാപാരികൾക്ക് അവധി ആയിരിക്കും. മാർച്ച് അഞ്ചാം തീയതി മുതൽ ഈ മാസത്തെ റേഷൻ വിതരണം ആരംഭിക്കും.
സംസ്ഥാനത്ത് ഫെബ്രുവരി 28 വൈകിട്ട് 5.30 വരെ 77 ശതമാനം കാർഡ് ഉടമകൾ റേഷൻ കൈപ്പറ്റിയിട്ടുണ്ടന്നും മന്ത്രി പറഞ്ഞു. വെള്ളിയാഴ്ച മാത്രം 5,07,660 കാർഡ് ഉടമകൾ റേഷൻ വാങ്ങി. ഫെബ്രുവരിയിൽ റേഷൻ കൈപ്പറ്റാനുള്ള എല്ലാ റേഷൻ കാർഡ് ഉടമകളും മാർച്ച് മൂന്നിനകം തങ്ങളുടെ വിഹിതം കൈപ്പറ്റണമെന്നും മന്ത്രി അറിയിച്ചു.