ആറളത്ത് വീണ്ടും കാട്ടാന ആക്രമണം

At Malayalam
0 Min Read

ആറളം ഫാമിൽ വീണ്ടും കാട്ടാന ആക്രമണമുണ്ടായി. ആക്രമണത്തിൽ പതിമൂന്നാം ബ്ലോക്കിലെ ദമ്പതികൾക്കാണ് പരിക്കേറ്റത്. പുതുശ്ശേരി അമ്പിളി, ഭർത്താവ് ഷിജു എന്നിവർക്കാണ് പരിക്കേറ്റത്. കോട്ടപ്പാറക്ക് സമീപത്ത് വെച്ചാണ് ആക്രമണം ഉണ്ടായത്.

ഇരുചക്ര വാഹനത്തിൽ ജോലിസ്ഥലത്തേക്കു പോകുന്നതിനിടെയായിരുന്നു ആനയുടെ മുന്നില്‍പ്പെട്ടത്. പരിക്കേറ്റ ഇരുവരേയും പേരാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇരുവരുടേയും പരിക്ക് ഗുരുതരമല്ല. ബൈക്ക് ആന പൂർണമായും തകർത്തു.

Share This Article
Leave a comment