ഒടുവിൽ മാറ്റി പിടിച്ച് തരൂർ

At Malayalam
1 Min Read

ഇന്ത്യൻ എക്സ്പ്രസ് ദിനപത്രത്തിൽ വന്ന തൻ്റെ അഭിമുഖത്തിൽ പുതിയ വിശദീകരണവുമായി ശശി തരൂര്‍. തന്‍റെ അഭിമുഖം ഇന്ത്യൻ എക്സ്പ്രസ് വളച്ചൊടിച്ചുവെന്നും തന്നെ അപമാനിച്ചുവെന്നുമാണ് ശശി തരൂര്‍ എക്സിൽ പങ്കുവച്ച പുതിയ കുറിപ്പിൽ പറഞ്ഞിരിക്കുന്നത്. നാളെ കോണ്‍ഗ്രസ് നേതൃയോഗം ചേരാനിരിക്കെയാണ് തരൂരിന്‍റെ വിചിത്രമായ വിശദീകരണ കുറിപ്പ് വന്നിരിക്കുന്നത്.

പോഡ്‍കാസ്റ്റ് പുറത്തു വന്നതോടെ കാര്യങ്ങൾ വ്യക്തമായെന്നും തരൂര്‍ കുറിപ്പിൽ പറയുന്നു. ഒരു പാർട്ടിയിലേക്കും പോകാൻ താൻ ഉദ്ദേശിക്കുന്നില്ല. താൻ പറയാത്ത കാര്യങ്ങൾ പത്രം തലക്കെട്ടാക്കി തന്നെ അപമാനിച്ചെന്നും അതിൻ്റെ പേരിൽ തന്നെ ക്രൂരമായിവേട്ടയാടിയെന്നും തരൂർ ആരോപിക്കുകയും ചെയ്യുന്നു.

ഇത്തരം പ്രവൃത്തികൾ ചെയ്തിട്ട് ആ പത്രം ഇതുവരെ മാപ്പു പറഞ്ഞില്ലെന്നും തരൂർ ആരോപിക്കുന്നു. കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തെക്കുറിച്ച് താൻ പറയാത്തത് പ്രചരിപ്പിച്ചുവെന്നും കുറിപ്പിൽ തരൂര്‍ ആരോപിക്കുന്നുണ്ട്. നേരത്തെ പല തവണ അഭിമുഖത്തിൽ താൻ ഉറച്ചുനിൽക്കുന്നു എന്നാവർത്തിച്ച തരൂര്‍ നാളെ കോണ്‍ഗ്രസ് നേതൃയോഗം തുടങ്ങാനിരിക്കെയാണ് പത്രത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചും അഭിമുഖത്തിലെ തലക്കെട്ട് ഉള്‍പ്പെടെ തള്ളികളഞ്ഞും രംഗത്തെത്തിയിരിക്കുന്നത്. ഇത് കോൺഗ്രസ് നേതാക്കളെ ഉൾപ്പെടെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.

Share This Article
Leave a comment