രണ്ട് ട്രെയിനുകൾക്ക് പുതിയതായി സ്റ്റോപ്പുകൾ അനുവദിച്ചു. നാഗർകോവിൽ- കോട്ടയം പാസഞ്ചറിന് ചെറിയനാടും രാജ്യറാണി എക്സ്പ്രസിന് മാവേലിക്കരയിലുമാണ് സ്റ്റോപ് അനുവദിച്ചത്. കേന്ദ്ര റെയിൽവെ മന്ത്രാലയമാണ് സ്റ്റോപ്പ് അനുവദിച്ചത്. കേന്ദ്രമന്ത്രി ജോർജ് കുര്യൻ നൽകിയ നിവേദനത്തിലാണ് നടപടി.