വീണ്ടും തരൂർ ; ഇന്ത്യ-ബ്രിട്ടൻ വ്യാപാരക്കരാറിന് പിന്തുണ

At Malayalam
1 Min Read

വിവാദ നിലപാടുകളുമായി കോൺഗ്രസ് നേതൃത്വത്തെ വെട്ടിലാക്കിയ ശശി തരൂർ എംപി, ഇന്ത്യ-ബ്രിട്ടൻ സ്വതന്ത്ര വ്യാപാരക്കരാർ ചർച്ച പുനരാരംഭിച്ചതിനെ സ്വാഗതം ചെയ്ത് രംഗത്തെത്തി. കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയലിനും ബ്രിട്ടിഷ് വ്യാപാരമന്ത്രി ജൊനാഥൻ റെയ്നോൾ ഡ്‌സിനും ഒപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണു തരൂർ നിലപാടു വ്യക്തമാക്കിയത്. ചർച്ചകൾക്കായി തലസ്ഥാനത്തെത്തിയ റെയ്നോൾഡ്‌സിനും സംഘത്തിനും വാണിജ്യഭവനിൽ 3 ഒരുക്കിയ ഒരുക്കിയ അത്താഴവിരുന്നിൽ തരൂരിനു ക്ഷണമുണ്ടായിരുന്നു..

പിണറായി സർക്കാരിൻ്റെ സർക്കാരിൻ്റെ വ്യവവ്യവസായ വികസനം, മോദി-ട്രംപ് കൂടിക്കാഴ്‌ച തുടങ്ങിയവയെ തരൂർ പ്രശംസിച്ചത് കോൺഗ്രസിനു ള്ളിൽ വിവാദമായിരുന്നു. കൂടുതൽ പ്രതികരണത്തിനു നിൽക്കാതെ കോൺഗ്രസ് നേതാക്കൾ വിഷയം ശമിപ്പിക്കാൻ ശ്രമിക്കുമ്പോഴാണ് മോദി സർക്കാരിലെ മന്ത്രിക്കൊപ്പമുള്ള ചിത്രമിട്ടും വ്യാപാരക്കരാർ ചർച്ചയെ പിന്തുണച്ചും തരൂർ വീണ്ടും രംഗത്തെത്തിയത്.

Share This Article
Leave a comment