കൊല്ലം ജില്ലയിലെ കുണ്ടറയിൽ റെയിൽവെ ട്രാക്കിൽ ടെലിഫോൺ പോസ്റ്റ് കൊണ്ടുവന്നിട്ട സംഭവത്തിൽ, തങ്ങൾ മദ്യലഹരിയിൽ ആയിരുന്നുവെന്ന പ്രതികളുടെ വാദം പൊലീസ് തള്ളിക്കളഞ്ഞു. പ്രതികൾ ട്രെയിൻ അട്ടിമറിക്കണമെന്ന ഉദ്ദേശത്തോടുകൂടി തന്നെയാണ് റെയിൽവേ ട്രാക്കിൽ ടെലിഫോൺ പോസ്റ്റ് കൊണ്ടുവന്ന് ഇട്ടതെന്നാണ് പൊലിസ് എഫ് ഐ ആറിൽ പറയുന്നത്. പ്രതികൾക്ക് നേരത്തേ തന്നെ ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ നിരവധി കേസുകളിൽ ഇരുവരും പ്രതികളാണെന്നും പൊലീസ് ചൂണ്ടിക്കാണിക്കുന്നു.