മുൻ എം എൽ എ പി സി ജോർജിനെ പൊലീസ് കസ്റ്റഡിയിൽ വിടരുതെന്ന് പി സി ജോർജിന്റെ അഭിഭാഷകൻ. മതവികാരം വ്രണപ്പെടുത്തുന്നതൊന്നും പി സി ജോർജ് പറഞ്ഞിട്ടില്ലന്നും വ്യാഖ്യാനം. തെളിവ് ശേഖരണത്തിന്റെ ആവശ്യമില്ലെന്നും കസ്റ്റഡിയിൽ വിടരുതെന്നും കൂടി പി സിയുടെഅഭിഭാഷകൻ ആവശ്യപ്പെട്ടു.
അതേസമയം, പി സി ജോർജിന്റെ കസ്റ്റഡി അനിവാര്യമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. പി സിയുടെ മുൻകാല കേസുകൾ ചൂണ്ടിക്കാട്ടിയാണ് കോടതിയിൽ പ്രോസിക്യൂഷൻ പി സി ജോർജിനെതിരെയുള്ള വാദങ്ങൾ നിരത്തിയത്. മതവികാരം വ്രണപ്പെടുത്തുന്ന രീതിയിലായിരുന്നു പരാമർശം. മുൻപും ജാമ്യവ്യവസ്ഥകൾ ജോർജ് ലംഘിച്ചിട്ടുള്ളതായും ചൂണ്ടിക്കാട്ടി. മുൻകാല റിപ്പോർട്ട് എവിടെപ്പോയെന്ന് പോലീസിനോട് കോടതി ചോദിച്ചു. ലഭിച്ചത് ജാമ്യാപേക്ഷ മാത്രമാണ്. അരമണിക്കൂറിനുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് പൊലീസിന് കോടതി നിർദേശം നൽകുകയും ചെയ്തു.