ഡൽഹി പ്രതിപക്ഷ നേതാവായി മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടിയുടെ പ്രമുഖ നേതാവുമായ അതിഷി മർലേനയെ തെരഞ്ഞെടുത്തു. ആദ്യമായാണ് ഡൽഹിയിൽ പ്രതിപക്ഷ നേതൃ സ്ഥാനത്ത് ഒരു വനിത എത്തുന്നത്. ആം ആദ്മി പാർട്ടിയുടെ നിയമസഭാംഗങ്ങളുടെ യോഗത്തിലാണ് തീരുമാനം. തന്നിൽ വിശ്വാസമർപ്പിച്ചതിന് ആം ആദ്മിയുടെ ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാളിനും പാർട്ടിക്കും അതിഷി മർലേന നന്ദി അറിയിച്ചു. നിയമസഭയിൽ ജനങ്ങളുടെ ശബ്ദമാകാൻ ശക്തമായ പ്രതിപക്ഷമാകുമെന്നും അതിഷി പറഞ്ഞു.