ഫ്രാൻസിസ് മാർപ്പാപ്പ അതീവ ഗുരുതരാവസ്ഥയിലെന്ന് മെഡിക്കൽ ബുള്ളറ്റിൻ. പുലർച്ചെ മുതൽ അദ്ദേഹത്തിനു കടുത്ത ശ്വാസം മുട്ടൽ അനുഭവപ്പെടുന്നുണ്ടന്നും ബുള്ളറ്റിനിൽ പറയുന്നു. ആസ്തമയുടെ ഭാഗമായിട്ടാണ് ശ്വാസതടസമുണ്ടാകുന്നതെന്നും ഉയർന്ന അളവിൽ ഓക്സിജൻ നൽകുന്നുണ്ടന്നും മെഡിക്കൽ ബുള്ളറ്റിൻ. കൂടാതെ വിളർച്ചയുടെ ഭാഗമായ പ്ലേറ്റ്ലെറ്റ് പീനിയയും അദ്ദേഹത്തെ ബാധിച്ചിട്ടുണ്ടത്രേ.
മാർപ്പാപ്പയുടെ ആരോഗ്യ സ്ഥിതി കൂടുതൽ വഷളാണ് എന്നു തന്നെയാണ് മെഡിക്കൽ ബുള്ളറ്റിനിൽ നിന്നു വ്യക്തമാകുന്നത്. ശ്വാസകോശങ്ങളിൽ കടുത്ത ന്യൂമോണിയ ബാധിച്ചിരിക്കുകയാണെന്നും ആൻ്റി ബയോടിക് ചികിത്സ തുടരുകയാണന്നും ബുള്ളറ്റിനിൽ പറയുന്നുണ്ട്. എന്നാൽ ചികിത്സകളോടൊന്നും വേണ്ട വിധത്തിൽ മാർപ്പാപ്പ പ്രതികരിക്കുന്നില്ല എന്നു വേണം കരുതാൻ. കഴിഞ്ഞ ദിവസവും ഇറ്റലി പ്രധാനമന്ത്രി ജോർജിയ മെലോനി പാപ്പ ചികിത്സയിൽ തുടരുന്ന ആശുപത്രിയിൽ എത്തിയിരുന്നു.