മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടലുമായിബന്ധപ്പെട്ട് പുനരധിവാസത്തിനുള്ള രണ്ടാംഘട്ട കരട് പട്ടിക തയ്യാറായി. രണ്ടാംഘട്ട പട്ടികയിൽ 81 കുടുംബങ്ങളാണ്. വാര്‍ഡ് പത്തില്‍ 42, പതിനൊന്നില്‍ 29, പന്ത്രണ്ടില്‍ 10 കുടുംബങ്ങളെയുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ ടൗണ്‍ഷിപ്പില്‍ 323 കുടുംബങ്ങളായി.
ദുരന്ത മേഖലയിൽ നോ ഗോസോൺ പ്രദേശത്തെ കരട് പട്ടികയാണ് ഇപ്പോൾ തയ്യാറായിട്ടുള്ളത്. ദുരന്ത മേഖലയിലെ വാസയോഗ്യമല്ലാത്ത വീടുകള്‍ ഉള്‍പ്പെടുന്നവരാണ് ലിസ്റ്റിൽ ഉള്ളത്. കഴിഞ്ഞദിവസം അര്‍ധരാത്രിയോടെയാണ് കരട് പട്ടിക അന്തിമമായത്. ഒന്നാം ഘട്ട പട്ടികയിൽ പൂർണമായി തകർന്ന 242 വീടുകളാണ് ഉണ്ടായിരുന്നത്.വൈത്തിരി താലൂക്ക് ഓഫീസ്, മേപ്പാടി ഗ്രാമപഞ്ചായത്ത്, വെള്ളരിമല വില്ലേജ് എന്നിവിടങ്ങളിലാണ് ഹെൽപ്പ് ഡെസ്‌കുകൾ.