കാസർകോട് കാഞ്ഞങ്ങാട് വൻ തീപിടിത്തം. ഒരു കട പൂർണമായും കത്തിനശിച്ചു. ഇന്ന് പുലർച്ചയോടെ കാഞ്ഞങ്ങാട് കല്ലട്ര ഷോപ്പിംഗ് കോംപ്ളക്സിലുള്ള മദർ ഇന്ത്യ എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്.
പുലർച്ചെ 6.30 ഓടെ കടയ്ക്കുള്ളിൽ നിന്നും തീയും പുകയും ഉയരുന്നത് കണ്ട് നാട്ടുകാർ ഒടിക്കൂടുകയും ഉടൻ തന്നെ അഗ്നിരക്ഷാ സേനയെ വിവരം അറിയിക്കുകയുമായിരുന്നു. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കോംപ്ലക്സിൽ നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഷോർട് സർക്യൂട്ട് ആണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം.