കോണ്‍ഗ്രസിന് തന്റെ സേവനം ആവശ്യമില്ലെങ്കില്‍ മറ്റ് മാർഗങ്ങൾ മുന്നിലുണ്ടെന്ന് ശശി തരൂര്‍ എം പി. തന്നെ ജനം അംഗീകരിച്ചിട്ടുണ്ടെന്നും സ്വതന്ത്രമായി അഭിപ്രായം പറയാനുളള തന്റെ അവകാശം ജനം അംഗീകരിച്ചതുകൊണ്ടാണ് നാല് തവണ എംപിയായി തെരഞ്ഞെടുക്കപ്പെട്ടത് എന്നും ശശി തരൂർ പറഞ്ഞു.
ദി ഇന്ത്യൻ എക്‌സ്‌പ്രസിന്റെ പോഡ്‌കാസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് തരൂരിന്റെ പരാമര്‍ശം. കേരളത്തിലെ കോൺഗ്രസിൽ ഒരു നേതാവിന്റെ അഭാവമുണ്ട്. പാർട്ടി അത് ഉപയോഗിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ താൻ പാർട്ടിക്കൊപ്പം ഉണ്ടാകും. ഇല്ലെങ്കിൽ, എനിക്ക് എന്റെതായ കാര്യങ്ങൾ ചെയ്യാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പുതിയ വോട്ടർമാരെ ആകർഷിക്കുന്നതിനായി കോൺഗ്രസിന്റെ അടിത്തറ വികസിപ്പിക്കേണ്ടതുണ്ട്. നന്നായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ കേരളത്തിൽ കോണ്‍ഗ്രസ് മൂന്നാം തവണയും കേരളത്തില്‍ പ്രതിപക്ഷത്തിരിക്കേണ്ടി വരുമെന്നും അദ്ദേഹം ഓർമപ്പെടുത്തി.