കോഴിക്കോട് ജില്ലയിലെ വടകര വില്യാപ്പള്ളിയിൽ വീടിനു തീ പിടിച്ച് വയോധിക മരിച്ചു. 80 കാരിയായ നാരായണിയാണ് മരിച്ചത്. നാരായണിയുടെ മകനും മരുമകളും പുറത്തു പോയ സമയത്താണ് തീ പിടിത്തമുണ്ടായത്. മറ്റാരും വീട്ടിൽ ഉണ്ടായിരുന്നില്ല. ഇന്നലെ സന്ധ്യയോടെയാണ് ദുരന്തമുണ്ടായത്. വീട്ടിൽ നിന്നുയർന്ന തീയും പുകയും കണ്ട് സമീപവാസികൾ ഓടിയെത്തി തീ കെടുത്തിയപ്പോഴേക്കും നാരായണി അതീവ ഗുരുതരാവസ്ഥയിൽ ആയിരുന്നു. തുടർന്ന് മരണം സംഭവിക്കുകയും ചെയ്തു. പൊലിസെത്തി വിശദമായ അന്വേഷണം നടത്തുന്നുണ്ട്.