സംസ്ഥാനത്തെ 28 തദ്ദേശവാർഡിൽ തിങ്കളാഴ്ച ഉപതെരഞ്ഞെടുപ്പ് നടക്കും. രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. വയനാട് ഒഴികെയുള്ള ജില്ലകളിലെ 30 വാർഡിലാണ് വിജ്ഞാപനം വന്നത്. ഇതിൽ മാർക്സിസ്റ്റ് കാസർകോട് മടിക്കൈ പഞ്ചായത്തിലെ കോളിക്കുന്ന്, ചീമേനി പഞ്ചായത്തിലെ പള്ളിപ്പാറ വാർഡുകളിൽ എൽഡിഎഫ് സ്ഥാനാർഥികൾ എതിരില്ലാതെ വിജയിച്ചതിനാൽ തെരെഞ്ഞെടുപ്പില്ല.
തിരുവനന്തപുരം കോർപറേഷനിലെ ശ്രീവരാഹം, കൊട്ടാരക്കര മുനിസിപ്പാലിറ്റിയിലെ കല്ലുവാതുക്കൽ, പത്തനംതിട്ട മുനിസിപ്പാലിറ്റിയിലെ കുമ്പഴ നോർത്ത്, മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയിലെ ഈസ്റ്റ് ഹൈസ്കൂൾ, അഞ്ചൽ ബ്ലോക്ക് പഞ്ചായത്തിലെ അഞ്ചൽ, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തിലെ കൊട്ടറ ഡിവിഷനുകളിലേക്കും 22 പഞ്ചായത്ത് വാർഡുകളിലുമാണ് തെരഞ്ഞെടുപ്പ്.
വോട്ടെടുപ്പ് അവസാനിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയത്തിന് തൊട്ടുമുൻപുള്ള 48 മണിക്കൂർ സമയത്തേക്കും വോട്ടെണ്ണൽ ദിവസമായ ചൊവ്വാഴ്ചയും തെരെഞ്ഞെടുപ്പ് നടക്കുന്ന വാർഡിന്റെ പരിധിക്കുള്ളിൽ മിക്കയിടത്തും സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തിയിട്ടുണ്ട് . മിക്കജില്ലകളിലും വോട്ടെടുപ്പ് നടക്കുന്ന വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 24 തിങ്കളാഴചയും, വോട്ടെടുപ്പും കൗണ്ടിങ്ങും നടക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 24 , 25 തീയതികളിലും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.