സംസ്ഥാനത്ത് വീണ്ടും ഞെട്ടിക്കുന്ന വാഹനാപകടങ്ങൾ. ഇന്നലെ സംസ്ഥാനത്തുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളിലായി അഞ്ചു ജീവനുകൾ പൊലിഞ്ഞു. ഇടുക്കി ജില്ലയില്‍ രണ്ട് വാഹനാപകടങ്ങളിലായി നാലു പേരും കോട്ടയം ജില്ലയിലെ വൈക്കത്ത് ഇരുചക്ര വാഹനാപകടത്തില്‍ ഒരു മരണവുമാണ് ഉണ്ടായത്. വൈക്കം മൂത്തേടത്തുകാവ് റോഡിൽ ഇരുചക്ര വാഹനം വൈദ്യുതി പോസ്റ്റിലിടിച്ച് തീപിടിച്ച് 25 കാരനായ ശ്രീഹരിയാണ് മരിച്ചത്. ഇന്നലെ പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന ശ്രീ ഹരിയുടെ സഹോദരന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. അപകടത്തില്‍ ബൈക്ക് പൂർണ്ണമായും കത്തി നശിച്ചിട്ടുണ്ട്.
ഇടുക്കി പന്നിയാർകുട്ടിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവറടക്കം മൂന്നു പേരാണ് ഇന്നലെ മരിച്ചത്. പന്നിയാർകുട്ടി ഇടയോടിയിൽ ബോസ്, ഭാര്യ റീന, ഡ്രൈവർ തത്തംപിള്ളിൽ എബ്രഹാം എന്നിവർക്കാണ് ഈ അപകടത്തിൽ ജീവൻ നഷ്ടമായത്. പ്രശസ്ത കായിക താരം കെ എം ബീന മോളുടെ സഹോദരിയാണ് മരിച്ച റീന. ഇടുക്കി ജില്ലയിലെ കട്ടപ്പനയിലും വാഹനാപകടത്തിൽ ഒരാൾ മരിച്ചു. കട്ടപ്പനയ്ക്കു സമീപം കരിമ്പാനിപ്പടിയിൽ കാർ ക്രാഷ് ബാരിയറിലിടിച്ചാണ് അപകടമുണ്ടായത്. വള്ളക്കടവ് തണ്ണിപ്പാറ റോബിൻ ജോസഫാണ് ഈ രൂപകടത്തിൽ മരിച്ചത്.