പാളത്തിന് കുറുകെ ടെലിഫോൺ പോസ്റ്റ് വച്ചു ; തലനാരിഴയ്ക്ക് ഒഴിവായത് വൻദുരന്തം

At Malayalam
1 Min Read

കൊല്ലം കുണ്ടറയിൽ റെയിൽവേ പാളത്തിന് കുറുകെ ടെലിഫോൺ പോസ്റ്റ് വച്ചു. പുലർച്ചെ രണ്ട് മണിയോടെയാണ് പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് എഴുകോൺ പൊലീസ് എത്തി പോസ്റ്റ് നീക്കി. സംഭവത്തിൽ പൊലീസും പുനലൂർ റെയിൽവേ അധികൃതരും അന്വേഷണം നടത്തിവരികയാണ്.

ദീർഘകാലമായി റോഡിന് സമീപം വച്ചിരുന്ന പഴയൊരു പോസ്റ്റ് ഇവിടെ കൊണ്ടിടുകയായിരുന്നു. യാത്രക്കാരനാണ് പോസ്റ്റ് കണ്ടത്. തുടർന്ന് പൊലീസിൽ വിവരമറിയിച്ചു. പൊലീസെത്തി പോസ്റ്റ് മാറ്റിയിട്ടു. പൊലീസ് മടങ്ങിയതിന് ശേഷം വീണ്ടും ആരോ റെയിൽവേ പാളത്തിന് കുറുകെ പോസ്റ്റ് വച്ചു. കൃത്യസമയത്ത് കണ്ടെത്തിയതിനാൽ വലിയൊരു ദുരന്തം ഒഴിവായി.സംഭവത്തിൽ ഒന്നിലധികം പേർക്ക് പങ്കുണ്ടെന്നാണ് സൂചന. കാരണം ഒറ്റയ്ക്ക് ഒരാൾക്ക് കൂറ്റൻ ടെലഫോൺ പോസ്റ്റ് ഇവിടെ കൊണ്ടിടാൻ സാധിക്കില്ലെന്നാണ് വിലയിരുത്തൽ. അട്ടിമറി സാദ്ധ്യതയടക്കം പരിശോധിച്ചുവരികയാണ്. സമീപത്ത് സിസിടിവി ഉണ്ട്. സിസിടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്.

Share This Article
Leave a comment