വിയോജനകുറിപ്പെഴുതി, സംഘടനക്കു പുറത്തായി

At Malayalam
1 Min Read

സെക്രട്ടേറിയറ്റിലെ സി പി എം നേതൃത്വം നൽകുന്ന ജീവനക്കാരുടെ സംഘടനാ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി പാട്ടെഴുതിയ പൂവത്തൂര്‍ ചിത്രസേനന് സെക്രട്ടേറിയറ്റിൽ അനധികൃത നിയമനം നടത്തിയ ഫയലില്‍ വിയോജനക്കുറിപ്പെഴുതിയ സി പി എം അനുഭാവിയായ ഉദ്യോഗസ്ഥനെതിരെ സംഘടനാ നടപടി. ധനകാര്യ വകുപ്പിലെ സെക്ഷൻ ഓഫിസറായ റാസിയെ സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍ നിര്‍വാഹക സമിതിയില്‍ നിന്ന് ഒഴിവാക്കി.

പൂവത്തൂര്‍ ചിത്രസേനന്‍ നേരത്തേ സെക്രട്ടറിയേറ്റ് ജീവനക്കാരനായിരുന്നു. വിരമിച്ച ശേഷം അദ്ദേഹത്തിന് സ്‌പെഷ്യല്‍ മെസെഞ്ചറായി നിയമനം നൽകുകയായിരുന്നു. താല്‍ക്കാലിക ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പുതന്നെ നിയമനം നൽകിയതും വലിയ വാർത്തയായിരുന്നു. നിയമനം നല്‍കിയ നടപടി ശരിയല്ലെന്ന നിലപാടിലായിരുന്നു റാസി.

Share This Article
Leave a comment