കെ എസ് ആർ ടി സി യുടെ റോയൽ വ്യൂ ഡബിൾ ഡക്കർ ബസ്സിന്‍റെ ഗ്ലാസ് തകർന്ന സംഭവത്തില്‍ ബസ് ഡ്രൈവർക്കെതിരെ നടപടി എടുക്കും. ബസ് ഓടിച്ച മൂന്നാർ ഡിപ്പോയിലെ രാജേഷ് എന്ന ഡ്രൈവർക്കെതിരായാണ് സസ്പെൻഷൻ നടപടി എടുക്കുന്നത്.
കെ എസ് ,ആർ ടി സി യുടെ തൊടുപുഴയിലെ വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണത്തിൻ്റെ അടിസ്ഥാനത്തിലാണ് ഡ്രൈവർക്കെതിരെ നടപടി എടുക്കുന്നത്. സംഭവത്തിൽ ഗതാഗത മന്ത്രിയുടെ ഓഫീസ് നേരിട്ട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. അടിയന്തരമായി അറ്റകുറ്റ പണി പൂർത്തിയാക്കി ബസ് സർവ്വീസ് തുടങ്ങിയിട്ടുണ്ട്. ഡ്രൈവറുടെ അശ്രദ്ധ മൂലമാണ് ചില്ല് പൊട്ടിയത് എന്ന് കെ എസ് ആർ ടി സി വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്നാണ് ഡ്രൈവർക്കെതിരെ നടപടി എടുക്കാൻ തീരുമാനിച്ചത്.