ബാ​ഗിൽ ബോംബാണെന്ന് മറുപടി : നെടുമ്പാശേരിയിൽ യാത്രക്കാരൻ പിടിയിൽ

At Malayalam
0 Min Read

ബാ​ഗേജിൽ ബോംബാണെന്ന് മറുപടി നൽകിയ യാത്രക്കാരൻ നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിൽ. ബുധനാഴ്ച രാത്രി 11.30ന് കോലാലംപൂരിലേക്ക് പുറപ്പെട്ട തായ് എയർ വിമാനത്തിൽ യാത്ര ചെയ്യാനെത്തിയ കോഴിക്കോട് സ്വദേശി റഷീ​ദാണ് പിടിയിലായത്. ഇയാളുടെ യാത്ര മുടങ്ങുകയും ചെയ്തു. ബാ​ഗേജിൽ എന്താണെന്ന് ചോദിച്ചത് ഇഷ്ടപ്പെടാതെയിരുന്ന യാത്രക്കാരൻ ബോംബാണെന്ന് മറുപടി നൽ‌കുകയായിരുന്നു. നിശ്ചിത തൂക്കത്തിലും അധികം കണ്ടതോടെയാണ് യാത്രക്കാരനോട് ബാ​ഗിലെന്താണെന്ന് ചോദിച്ചത്. ബോംബുണ്ടെന്ന് മറുപടി നൽകിയതോടെ ഉദ്യോ​ഗസ്ഥർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. നെടുമ്പാശേരി പൊലീസ് യാത്രക്കാരന്റെ അറസ്റ്റ് രേഖപ്പെടുത്തി.

Share This Article
Leave a comment