കെ വി തോമസിൻ്റെ യാത്രാബത്ത കൂട്ടി

At Malayalam
0 Min Read

ദില്ലിയിലെ കേരള പ്രതിനിധി കെ വി തോമസിന്റെ യാത്രാ ബത്ത ഉയർത്താൻ സർക്കാർ നിർദേശം നൽകി. പ്രതിവർഷ യാത്രാ ബത്ത അഞ്ചു ലക്ഷത്തിൽ നിന്നും 11.31 ലക്ഷം ആക്കാനാണ് പൊതു ഭരണ വകുപ്പ് ധന വകുപ്പിന് ശുപാർശ നൽകിയിരിക്കുന്നത്.

നേരത്തെ കെ വി തോമസിന് യാത്ര ബത്തയായി പ്രതിവർഷം അഞ്ചു ലക്ഷം രൂപയായിരുന്നു അനുവദിച്ചിരുന്നത്. എന്നാൽ യാത്രാ ആവശ്യങ്ങൾക്ക് വേണ്ടി ചെലവാക്കുന്ന തുക 6.31 ലക്ഷമാണെന്നും അത് കൊണ്ട് യാത്രാ ബത്ത കൂട്ടണമെന്നുമായിരുന്നു അദ്ദേഹത്തിൻ്റെ ആവശ്യം. ഇത് പരിഗണിച്ചാണ് പൊതു ഭരണ വകുപ്പ് ധനവകുപ്പിന് ഇപ്പോൾ ഇത്തരം ശുപാർശ നൽകിയിരിക്കുന്നത്.

Share This Article
Leave a comment