രാഹുൽ ഗാന്ധി – തരൂർ കൂടിക്കാഴ്ച

At Malayalam
0 Min Read

ശശി തരൂരിൻ്റെ സംസ്ഥാന സർക്കാരിനെ പുകഴ്ത്തിയുള്ള ലേഖനമെഴുത്ത്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു എസ് സന്ദർശനം സംബന്ധിച്ചുള്ള വിവാദ പരാമർശം തുടങ്ങിയവയുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയുടെ വസതിയിൽ കൂടിക്കാഴ്ച നടന്നു. കെ സി വേണുഗോപാലിൻ്റെ കൂടി സാന്നിധ്യത്തിലാണ് രാഹുൽ ഗാന്ധിയും ശശി തരൂരും തമ്മിൽ സംസാരിച്ചത്. ശശി തരൂരിൻ്റെ കൂടി ആവശ്യപ്രകാരമാണ് കൂടിക്കാഴ്ച നടത്തുന്നത്.

പ്രശ്നങ്ങൾ സങ്കീർണ്ണമാകാതെയുള്ള അനുനയ ചർച്ചയെന്നാണ് ലഭിക്കുന്ന വിവരം. തൻ്റെ ലേഖനത്തിലോ, മോദിയുടെ അമേരിക്കൻ സന്ദർശനത്തിലെ പ്രതികരണത്തിലോ തെറ്റായ ഉദ്ദേശങ്ങളൊന്നും ഇല്ലായിരുന്നുവെന്നാണ് തരൂർ രാഹുൽ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ വിശദീകരിച്ചത്.

Share This Article
Leave a comment