തരൂരിനെ ക്ഷണിച്ച് ഡി വൈ എഫ് ഐ

At Malayalam
1 Min Read

തങ്ങളുടെ പരിപാടിയിൽ പങ്കെടുക്കാൻ ശശി തരൂർ എം പി യെ ക്ഷണിച്ച് ഡി വൈ എഫ് ഐ.തിരുവനന്തപുരത്ത് നടക്കാനിരിക്കുന്ന സ്റ്റാർട്ട് അപ് ഫെസ്റ്റിവലിലേക്കാണ് തരൂരിനെ സി പി എം ൻ്റെ യുവജന സംഘടനാനേതാക്കൻമാർ നേരിട്ടെത്തി ശശി തരൂരിനെ ക്ഷണിച്ചത്. മാർച്ച് 1, 2 തിയതികളിൽ തിരുവനന്തപുരത്താണ് പരിപാടി നടക്കുന്നത്.

സൂറത്തിൽ മുൻകൂട്ടി നിശ്ചയിച്ച പരിപാടി ഉള്ളതു കൊണ്ട് പങ്കെടുക്കാൻ കഴിയില്ലെന്ന് തരൂർ ഡി വൈ എഫ് ഐ നേതാക്കളോടു പറഞ്ഞു. പരിപാടിക്ക് തരൂർ ആശംസകളും നേർന്നു. കേരളത്തില്‍ സ്റ്റാര്‍ട്ട് അപ് മേഖലയിലെ വളര്‍ച്ചയെ പ്രശംസിച്ച് ശശി തരൂര്‍ ഇന്ത്യന്‍ എക്സ്പ്രസില്‍ എഴുതിയ ലേഖനംഏറെ വിവാദമായ സാഹര്യത്തില്‍ ഈ നീക്കത്തിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന പൊതുവായ വിലയിരുത്തലുമുണ്ട്. എന്നാല്‍ ലേഖനം പുറത്തു വരുന്നതിനു മുമ്പു തന്നെ പരിപാടി നിശ്ചയിച്ചതാണെന്നും തിരുവനന്തപുരത്തു നിന്നുള്ള പാർലമെൻ്റംഗം എന്ന നിലയിലാണ് അദ്ദേഹത്തെ ക്ഷണിച്ചതെന്നും ഡി വൈ എഫ് ഐ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.

Share This Article
Leave a comment