ആശാ വർക്കർമാരുടെ വേതന കുടിശിക ഇന്നു മുതല്‍

At Malayalam
0 Min Read

സംസ്ഥാനത്തെ ആശാവർക്കർമാരുടെ രണ്ടു മാസത്തെ വേതന കുടിശിക ഇന്നു മുതൽ വിതരണം ചെയ്യുന്നു. 42.85 കോടി രൂപയാണ് സർക്കാർ ഇതിനായി അനുവദിച്ചിട്ടുള്ളത്.

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നുള്ള നൂറിലേറെ വനിതകൾ വേതന കുടിശിക ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ചെയ്തു വരുന്നതിനിടയിലാണ് കുടിശിക അനുവദിക്കുന്നത്. പത്തും പന്ത്രണ്ടും മണിക്കൂര്‍ നീളുന്ന ജോലിക്ക് വര്‍ഷങ്ങളായി കിട്ടുന്നത് പ്രതിമാസം വെറും 7000 രൂപ മാത്രമാണെന്നും അതുതന്നെ കഴിഞ്ഞ മൂന്നു മാസമായി കുടിശ്ശികയാണെന്നും സമരക്കാര്‍ വിമർശിച്ചിരുന്നു.

വര്‍ഷങ്ങള്‍ക്കു മുമ്പ് ബജറ്റില്‍ ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം 7,500 ആക്കി ഉയര്‍ത്തുമെന്ന് പ്രഖ്യാപനമുണ്ടായിരുന്നുവെങ്കിലും അത് നടപ്പിലാക്കിയിരുന്നില്ല.

Share This Article
Leave a comment