ഇന്നലെ കൊച്ചിയിൽ കാണാതായ കുട്ടിയെ വൈകിട്ടോടെ കണ്ടെത്തി. വല്ലാർപാടത്തു നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. മാനസിക വിഷമത്തെ തുടർന്നാണ് മാറി നിന്നതെന്ന് കുട്ടി പൊലിസിനോടു പറഞ്ഞു. ഇന്നലെ അമ്മയുടെ ഫോണുമായാണ് കുട്ടി സ്കൂളിൽ പോയത്. അധ്യാപകർ കുട്ടിയുടെ പക്കൽ നിന്നു ഫോൺ കണ്ടെത്തുകയും ഇതിൻ്റെ പേരിൽ കുട്ടിയെ ശാസിക്കുകയും ചെയ്തിരുന്നു.
കുട്ടിയെ കാണാതായതോടെ കുടുംബാംഗങ്ങളെ കൂടി പൊലിസിനൊപ്പം കൂട്ടിയാണ് തെരച്ചിൽ നടത്തിയത്. അസിസ്റ്റൻ്റ് കമ്മിഷണർ ജയകുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം കുട്ടിയെ വല്ലാർപാടത്തെ പള്ളിയുടെ സമീപത്തു നിന്നാണ് കണ്ടെത്തിയത്. നഗരപരിധി വിട്ടുപോകാൻ സാധ്യതയില്ല എന്ന നിഗമനത്തിൽ തന്നെയായിരുന്നു പൊലിസ് ഈ പ്രദേശങ്ങളിൽ പരിശോധന നടത്തിയത്. അത് ഫലം കാണുകയും ചെയ്തു. ഇതോടെ ഒരു വലിയ ആശങ്കയാണ് ഒഴിവായത്.