കോട്ടയം മെഡിക്കൽ കോളജിലെ കുട്ടികളുടെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മൂന്നു വയസുകാരിയുടെ മരണത്തിൽ പരാതിയുമായി കുടുംബാംഗങ്ങൾ രംഗത്ത്. കുട്ടിക്ക് ആശുപത്രിയിൽ മതിയായ ചികിത്സ കിട്ടിയില്ലെന്നാണ് ബന്ധുക്കൾ പരാതിപ്പെടുന്നത്. ഇടുക്കി കട്ടപ്പന സ്വദേശി വിഷ്ണുവിന്‍റെയും ആശയുടെയും മകൾ അപർണിക ആണ് കഴിഞ്ഞ ദിവസം മരിച്ചത്. അതേസമയം, ചികിത്സാപിഴവ് ഉണ്ടായിട്ടില്ലെന്നും കുട്ടിയ്ക്ക് മതിയായ ചികിത്സ കൃത്യസമയത്തു നൽകിയിരുന്നു എന്നുമാണ് ആശുപത്രി സൂപ്രണ്ട് നൽകുന്ന വിശദീകരണം.