പൊലീസുദ്യോഗസ്ഥർ നടത്തിയ ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയടച്ച് റിപ്പോർട്ടു നൽകാൻ വൈകിയതിനാൽ ജില്ലാ പൊലീസ് മേധാവിമാർക്ക് ഡി ജി പിയുടെ കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചു. പിഴയടക്കാൻ വൈകുന്നതിലെ കാരണം അറിയിക്കണമെന്നാണ് നോട്ടീസിലെ ആവശ്യം. പിഴയടച്ച് 10 ദിവസത്തിനകം മറുപടി നൽകണമെന്നാവശ്യപ്പെട്ട് ഡി ജി പി രണ്ടുമാസം മുമ്പ് ജില്ലാ പൊലീസ് മേധാവിമാർക്കു നൽകിയ മുന്നറിയിപ്പ് ആരും പാലിക്കാത്ത സാഹചര്യത്തിലാണ് കാരണം കാണിക്കൽ നോട്ടിസ് നൽകിയിരിക്കുന്നത്.
Recent Updates