മലപ്പുറം ജില്ലയിലെ താനൂരിൽ യുവാവിനെ കൊന്ന കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. കൊല്ലം സ്വദേശി രാജുവിനെയാണ് അന്വേഷണ സംഘം അറസ്റ്റു ചെയ്ത്. ഇതോടെ രണ്ടു പേർ ഈ കൊലപാതക കേസിൽ അറസ്റ്റിലായി. കേസിലെ പ്രധാന പ്രതിയായ അഞ്ചുടി സ്വദേശി ഹുസൈനെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് നടുവിലങ്ങാടി സ്വദേശി അബ്ദുല്‍ കരീമിനെ വാടക ക്വാർട്ടേഴ്സിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. അബ്ദുൽ കരീമിന്റെ ഒപ്പം മുറിയിൽ ഉണ്ടായിരുന്നവരെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് ഒടുവിൽ പ്രതികളിലേക്ക് എത്തിയത്. ആയിരം രൂപയുടെ പേരിലുണ്ടായ ചെറിയ തർക്കത്തിനൊടുവിലാണ് പ്രതികൾ അബ്ദുൾ കരീമിനെ മർദ്ദിച്ചും കഴുത്ത് ഞെരിച്ചും കൊന്നതെന്ന് പൊലീസ് പറയുന്നു.