മുളന്തുരുത്തി റെയിൽവേ മേൽപ്പാലം മന്ത്രി പി എ മുഹമ്മദ് റിയാസ് ഇന്ന് (ഫെബ്രുവരി 18) വൈകിട്ട് മൂന്നിന് ഉദ്ഘാടനം ചെയ്യും. മേൽപ്പാലത്തിനു സമീപമാണ് ഉദ്ഘാടന വേദി തയ്യാറാക്കിയിട്ടുള്ളത്.
മേൽപ്പാലത്തിനായി 58.25 ആ൪ ഭൂമി ഏറ്റെടുത്തു. 4.19 കോടി ചെലവഴിച്ചാണ് നി൪മ്മാണം പൂ൪ത്തിയാക്കിയത്. രണ്ടു വരി ഗതാഗതത്തിന് ഉതകുന്ന രീതിയിൽ നി൪മ്മിച്ച മേൽപ്പാലത്തിന് 530 മീറ്റ൪ നീളവും 9.50 മീറ്റ൪ വീതിയുമുണ്ട്. മേൽപ്പാലത്തിന്റെ ഇരുവശത്തും സ൪വീസ് റോഡുകളും നി൪മ്മിച്ചിട്ടുണ്ട്.
മേൽപ്പാലം തുറക്കുന്നതോടെ ചോറ്റാനിക്കര – മുളന്തുരുത്തി റോഡിലെ ലെവൽ ക്രോസ് അടയ്ക്കുന്നത് മൂലമുള്ള ഗതാഗതക്കുരുക്കിന് പരിഹാരമാകും എന്നാണ് വിലയിരുത്തപ്പെടുന്നത്.