കമ്പമലയിലെ വനത്തിൽ തീപിടുത്തമുണ്ടായ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് നോർത്ത് വയനാട് ഡിഎഫ്ഒ കെ ജെ മാർട്ടിൻ ലോവൽ. ഒരു മാസത്തിനുള്ളിൽ രണ്ട് തവണയാണ് കമ്പമല പ്രദേശത്ത് തീപിടുത്തമുണ്ടായത്. തീപിടുത്തം കടുവാ പ്രശ്‌നവുമായി ബന്ധപ്പെട്ടതാണോ എന്ന് സംശയിക്കണം.
തീയുണ്ടായിട്ടുള്ള പ്രദേശങ്ങളെല്ലാം വനാർത്തിയിൽ നിന്നും വളരെയേറെ ഉൾപ്രദേശത്താണ്. ഉണങ്ങിയ പുൽപ്രദേശത്താണ് പ്രധാനമായും തീപിടിച്ചത്. ബോധപൂർവം തീപിടിപ്പിക്കണമെന്ന ഉദ്ദേശത്തിൽ ആരെങ്കിലും തീയിട്ടതാകാമെന്നും വനം വകുപ്പ് ഗൗരവമായി ഇക്കാര്യം അന്വേഷിക്കുമെന്നും ഡിഎഫ്ഒ പറഞ്ഞു. തിങ്കളാഴ്ച തീപിടുത്തമുണ്ടായ അതേ സ്ഥലത്ത് തന്നെ ഇന്നും തീപിടുത്തമുണ്ടായിരുന്നു. വനംവകുപ്പും അഗ്നിരക്ഷായൂണിറ്റും ചേർന്ന് തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്.