ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷന് പുട്ടടിയിലാണ് താല്പര്യമെന്ന് പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നതായി സംസ്ഥാന കായിക മന്ത്രി വി അബ്ദുറഹിമാൻ. ഇങ്ങോട്ട് പേടിപ്പിക്കാനൊന്നും വരേണ്ടന്നും തനിയ്ക്ക് ഒളിമ്പിക്സ് അസോസിയേഷൻ്റെ സർട്ടിഫിക്കറ്റിൻ്റെ ആവശ്യമില്ലെന്നും മന്ത്രി.
ദേശീയ ഗെയിംസിൽ നിന്ന് കളരിയെ ഒഴിവാക്കിയപ്പോൾ പി ടി ഉഷ അനങ്ങിയില്ല. കേരളത്തോട് അല്പമെങ്കിലും പ്രതിബദ്ധത ഉണ്ടായിരുന്നെങ്കിൽ അവർ അതിൽ ഇടപെട്ടേനെ. സംസ്ഥാനത്തിന് മെഡൽ പ്രതീക്ഷയുണ്ടായിരുന്ന ഒരു ഇനമായിരുന്നു കളരി. ദേശീയ ഗെയിംസിൽ ചില മത്സരങ്ങളിൽ ഒത്തു തീർപ്പെന്ന് താൻ പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നതായും മന്ത്രി പറഞ്ഞു.
കേരളത്തിൻ്റെ പരമ്പരാഗത ആയോധനകലയായ കളരി മത്സര ഇനത്തിൽ നിന്നു മാറ്റരുതെന്ന് ഡെൽഹി ഹൈക്കോടതി നിർദേശം നൽകിയിട്ടും ഐ ഒ സി പ്രസിഡൻ്റിന് ഒരു കുലുക്കവും ഉണ്ടായില്ല. ഒളിമ്പിക്സ് അസോസിയേൻ കേരളത്തിൻ്റെ ഒരു താല്പര്യവും സംരക്ഷിച്ചില്ലെന്നും സ്വന്തം പുട്ടടിയിൽ തന്നെയാണ് അവർക്ക് താല്പര്യമെന്നും മന്ത്രി ആവർത്തിച്ചു.