ലാൻ്റു ചെയ്ത വിമാനം തലകീഴായി മറിഞ്ഞു

At Malayalam
0 Min Read

കാനഡയിൽ ലാൻ്റ് ചെയ്ത വിമാനം തലകീഴായി മറിഞ്ഞു. സംഭവത്തിൽ 17 യാത്രക്കാർക്ക് പരിക്കു പറ്റിയതായാണ് റിപ്പോർട്ടുകൾ. രാജ്യത്തെ പ്രധാന വിമാന കമ്പനിയായ ഡെൽറ്റ എയർ ലൈൻസിൻ്റെ 4819 വിമാനമാണ് ടൊറൻ്റോയിൽ തലകീഴായി മറിഞ്ഞ് അപകടമുണ്ടായത്.

അപകടം നടക്കുമ്പോൾ വിമാനത്തിൽ 80 യാത്രക്കാരും ജീവനക്കാരുമുണ്ടായിരുന്നു. 17 പേർക്ക് പരിക്കു പറ്റിയെങ്കിലും ആരുടേയും ആരോഗ്യ നിലയിൽ ആശങ്ക വേണ്ടന്ന് വിമാനത്താവള അധികൃതർ ഔദ്യോഗികമായി അറിയിച്ചു. മഞ്ഞു മൂടി കിടന്ന റൺവേയിൽ ശക്തമായ കാറ്റടിച്ചതാണ് അപകടത്തിനു കാരണമെന്ന് ഡെൽറ്റ കമ്പനിയുടെ ഔദ്യോഗിക വക്താവ് വിശദീകരിച്ചു.

Share This Article
Leave a comment