നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ ആത്മാവ് ശരീരത്തില്‍ കയറിപോലും

At Malayalam
0 Min Read

നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ ആത്മാവ് ശരീരത്തിൽ കയറിയെന്ന വാദവുമായി പരാക്രമം കാണിച്ച് യുവാവ്. ചെമ്പരത്തിവിള സ്വദേശി അനീഷാണ് പരാക്രമം കാണിച്ചത്. ഇയാൾ ക്ഷേത്രത്തിലെ പൂജാരി ആണെന്നാണ് വിവരം. മൂന്നു യുവാക്കളെ മർദ്ദിക്കുകയും ബൈക്കുകൾ അടിച്ചുതകർക്കുകയും ചെയ്തു.

ഇന്നലെ രാത്രി പന്ത്രണ്ടരയ്ക്ക് നെയ്യാറ്റിൻകര ചെമ്പരത്തിവിള തൊഴുക്കലിലാണ് സംഭവം. തുടർന്ന് നെയ്യാറ്റിൻകര പോലീസ് യുവാവിനെ ജനറൽ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിലും അക്രമാസക്തനായി പെരുമാറിയ ഇയാളെ തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.

Share This Article
Leave a comment