കണ്ടൻ്റ് എഡിറ്റര്‍ പാനലിലേക്ക് അപേക്ഷിക്കാം

At Malayalam
1 Min Read

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് ( ഐ, പി ആർ ഡി ) വകുപ്പിന്റെ പ്രിസം പദ്ധതിയില്‍ കണ്ടൻ്റ് എഡിറ്റര്‍ പാനലിലേക്ക് അപേക്ഷിക്കാം. പരമാവധി ഒരു വര്‍ഷ കാലയളവിലേക്കാണ് പാനല്‍ രൂപീകരിക്കുന്നത്. വകുപ്പിൻ്റെ വിവിധ ആവശ്യങ്ങള്‍ക്കായുള്ള വീഡിയോകള്‍ എഡിറ്റ് ചെയ്ത് നല്‍കുക, സോഷ്യല്‍ മീഡിയ പ്രചാരണത്തിന് ആവശ്യമായ വീഡിയോകളും ഷോട്സും എഡിറ്റ് ചെയ്യുക, പ്രിസം അംഗങ്ങള്‍ തയ്യാറാക്കുന്ന വികസന വാര്‍ത്തകള്‍, ചിത്രങ്ങള്‍, വീഡിയോകള്‍, മറ്റു കണ്ടൻ്റുകള്‍ എന്നിവയുടെ ആര്‍ക്കൈവിംഗ് തുടങ്ങിയവയാണ് ചുമതലകള്‍.

പ്ലസ് ടുവും വീഡിയോ എഡിറ്റിങ്ങില്‍ ഡിഗ്രി അല്ലെങ്കില്‍ ഡിപ്ലോമ അല്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് എന്നിവയാണ് അപേക്ഷകർക്കു വേണ്ട യോഗ്യത. പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. പ്രായപരിധി 35 വയസ്. അപേക്ഷകള്‍ ബയോഡേറ്റയും ബന്ധപ്പെട്ട യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും സഹിതം cvcontenteditor@gmail.com എന്ന ഇ മെയിലില്‍ ഫെബ്രുവരി 22 നകം ലഭിക്കണം.
എഴുത്ത് പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.

Share This Article
Leave a comment