താനുമായി ബന്ധപ്പെട്ട ലേഖന വിവാദത്തിൽ നിലപാട് മയപ്പെടുത്തി കോണ്‍ഗ്രസ് എം പിയായ ശശി തരൂർ. സ്റ്റാർട്ടപ്പ് മേഖലയിൽ കേരളം നേടിയ വികസനത്തെ കുറിച്ചു മാത്രമാണ് താൻ ആ ലേഖനത്തിൽ പറഞ്ഞത ന്നാണ് തരൂരിൻ്റെ പുതിയ നിലപാട്.
കേരളം ഇപ്പോഴും വലിയ സാമ്പത്തിക പ്രതിസന്ധിയിലാണന്നും സ്റ്റാർട്ടപ്പ് വളർച്ചയ്ക്ക് തുടക്കം കുറിച്ചത് ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്താണന്നും യു ഡി എഫ് കാലത്തെ വികസനം എല്‍ ഡി എഫ് സർക്കാർ സ്വഭാവികമായി മുന്നോട്ടു കൊണ്ടുപോയതാണന്നുമുള്ള തൻ്റെ പുതിയ നിലപാട് തരൂർ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിട്ടുണ്ട്.