കേരളത്തിൻ്റെ വ്യവസായ വികസനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെ പ്രശംസിച്ചുകൊണ്ടുള്ള ശശി തരൂരിന്‍റെ ലേഖനത്തിൻ്റെ പേരിൽ വിവാദം കൊഴുക്കുന്നതിനിടെ തരൂരിനു പിന്തുണയുമായി ഇടതുനേതാക്കളും പരസ്യമായും സമൂഹ മാധ്യമങ്ങളിലും സജീവമായി. ശശി തരൂര്‍ എം പിയെ പുകഴ്ത്തികൊണ്ട് മുതിർന്ന സി പി എം നേതാവ് എ കെ ബാലൻ ഒരറ്റത്തു നിലയുറപ്പിച്ചു.
ശശി തരൂര്‍ പറഞ്ഞത് യഥാര്‍ത്ഥ്യമാണെന്നും അതിലൊരു തെറ്റുമില്ലെന്നും സംസ്ഥാന ധനകാര്യ വകുപ്പു മന്ത്രി കെ എൻ ബാലഗോപാലും കൂടാതെ മുതിര്‍ന്ന സി പി എം നേതാവ് ഇ പി ജയരാജനും മറ്റൊരു ഭാഗത്തും പിന്തുണയുമായി എത്തി. ഇടതു പാർട്ടികളുടെ യുവജന സംഘടനയുടെ നേതാക്കളടക്കം ഒട്ടേറെ നേതാക്കൾ സമൂഹമാധ്യമങ്ങളിലൂടെയും തരൂരിനെ പിന്തുണച്ച് എത്തിയിട്ടുണ്ട്.