സംസ്ഥാന സര്‍ക്കാരിനെ പ്രശംസിച്ചുള്ള ലേഖന വിവാദത്തിൽ ശശി തരൂര്‍ എം പിക്ക് മറുപടിയുമായി മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. താൻ വ്യവസായ മന്ത്രിയായിരുന്ന കാലത്തെ നേട്ടങ്ങള്‍ എണ്ണി എണ്ണി പറഞ്ഞാണ് തരൂരിനു മറുപടിയുമായി കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയിരിക്കുന്നത്.
തരൂരിനെതിരെ ശക്തമായ ഭാഷയിൽ വിമർശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം എം ഹസനും ഇന്ന് രംഗത്തെത്തിയിരുന്നു. തരൂർ തൻ്റെ സ്വന്തം മണ്ഡലത്തിലെ സംരംഭകരോട് എങ്കിലും മിനിമം ഒന്ന് ആശയവിനിമയം നടത്തിയിരുന്നുവെങ്കിൽ ഇത്തരത്തിൽ ഒരു ലേഖനം എഴുതുമായിരുന്നില്ലെന്നും തരൂരിന് ഇപ്പോഴും ഗ്രൗണ്ട് റിയാലിറ്റി അറിയില്ലെന്നും എം എം ഹസൻ വിമർശിച്ചു.