പാലക്കാട് ജില്ലാ ആശുപത്രിയിലുണ്ടായ തീപിടിത്തം അരമണിക്കൂറിനുള്ളിൽ കെടുത്താൻ കഴിഞ്ഞത് ആശ്വാസമായി. നഴ്സുമാരുടെ ഡ്രസ് ചെയിഞ്ചു ചെയ്യാനുള്ള മുറിയിലും മരുന്നുകൾ സൂക്ഷിക്കുന്ന മുറിയിലുമാണ് തീ പിടിത്തമുണ്ടായത്. പെട്ടന്നു തന്നെ സമീപത്തുണ്ടായിരുന്ന സ്ത്രീകളുടേയും കുട്ടികളുടേയും വാർഡിലുണ്ടായിരുന്നവരെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റി.
ഷോർട് സർക്യൂട്ടാണ് അപകടകാരണമെന്ന് പൊലിസ് പറഞ്ഞു. തീ ആളിപ്പടരുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ എല്ലാവരും ചേർന്ന് രക്ഷാപ്രവർത്തനം തുടങ്ങിയതും ഉടൻ തന്നെ അഗ്‌നിരക്ഷാസേന എത്തിയതും അപകടത്തിൻ്റെ ആധിക്യം കുറച്ചു. തീപിടിത്തമുണ്ടായ മുറികളിലെ സാധന സാമഗ്രികൾ എല്ലാം കത്തിനശിച്ചു.