യുവാക്കൾക്ക് ക്രൂര മർദ്ദനം ; ആക്രമണത്തിനു പിന്നിൽ നാലംഗ സംഘം

At Malayalam
0 Min Read

ഓച്ചിറയിൽ ബാർ പരിസരത്ത് യുവാക്കൾക്ക് നേരെ ആക്രമണം. തടി കഷ്‌ണം കൊണ്ടും ഹെൽമറ്റ് ഉപയോഗിച്ചും യുവാക്കളെ നാലംഗ സംഘം മർദിക്കുകയായിരുന്നു. കരുനാഗപ്പള്ളി സ്വദേശികളായ വിനീഷ്, ഷോബി എന്നിവർക്കാണ് മർദ്ദനമേറ്റത്. അക്രമി സംഘത്തിലുണ്ടായിരുന്ന 3 പേരെ ഓച്ചിറ പൊലീസ് പിടികൂടി.

അനന്തു, സിദ്ധാർത്ഥ്, റിനു എന്നിവരാണ് പിടിയിലായത്. ഇവർക്കൊപ്പമുണ്ടായിരുന്ന ഷിബു എന്ന പ്രതി ഒളിവിലാണ്. ഓച്ചിറ വലിയകുളങ്ങര സ്വദേശികളാണ് പ്രതികൾ. മദ്യലഹരിയിൽ ഉണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.

Share This Article
Leave a comment