പാലക്കാട് ജില്ലാ ആശുപത്രിയില്‍ കാത്ത്ലാബ് സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കാൻ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ സർക്കാർ അംഗീകൃത സ്ഥാപനത്തില്‍ നിന്നും ജി എന്‍ എം / ബി എസ് സി നഴ്സിങ് കോഴ്സ് പൂര്‍ത്തിയാക്കിയവരും കാത്ത് ലാബ് / ഐ സി സി യു വില്‍ പ്രവൃത്തി പരിചയം ഉള്ളവരും നേഴ്സിംഗ് കൗണ്‍സില്‍ ഓഫ് കേരളയില്‍ സ്ഥിര രജിസ്‌ട്രേഷന്‍ ഉള്ളവരും ആയിരിക്കണം.
പ്രായപരിധി 18 നും 40 നും മധ്യേ ആയിരിക്കണം. താല്‍പര്യമുള്ളവര്‍ യോഗ്യതകൾ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുക്കളും അവയുടെ പകര്‍പ്പുകളും സഹിതം ഫെബ്രുവരി 24 രാവിലെ പത്തിന് പാലക്കാട് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ എത്തിച്ചേരണം. ഫോണ്‍ :912533327.