നിയമസഭാ സ്പീക്കർ എ എൻ ഷംസീർ ഇന്നലെ മന്ത്രിയും മുൻ സ്പീക്കറുമായ എം ബി രാജേഷിനെ നിയമസഭാ ചട്ടം ഓർമപ്പെടുത്തിയത് കൗതുകമായി. ചർച്ചക്കിടെ സ്പീക്കറുടെ അനുവാദം ഇല്ലാതെ പ്രതിപക്ഷം ചോദ്യം ഉന്നയിക്കുക , മന്ത്രി മറുപടി പറയുക. ഇങ്ങനെ ചെയ്താൽ ഇനി മന്ത്രിക്ക് ഉൾപ്പെടെ മൈക്ക് ഇ നൽകില്ലെന്ന് സ്പീക്കർ മുന്നറിയിപ്പ് നല്‍കി. തെറ്റു പറ്റിയതിൽ ക്ഷമ ചോദിക്കുന്നുവെന്ന് മന്ത്രി എം ബി രാജേഷ് അപ്പോൾ തന്നെ പറഞ്ഞു.
ക്ഷമയുടെ കാര്യമല്ല ഇനി മുതൽ ചട്ടങ്ങൾ നിർബന്ധമായും അനുസരിക്കണം എന്ന് എ എൻ ഷംസീർ പറഞ്ഞു. പ്രതിപക്ഷത്തു നിന്ന് തിരുവഞ്ചൂർ രാധാകൃഷണൻ ചോദിച്ച ചോദ്യത്തിന് മന്ത്രി മറുപടി നൽകിയതാണ് സ്പീക്കറെ ചൊടിപ്പിച്ചത്. പരസ്പമുള്ള ഷട്ടിൽ കളിയല്ല നിയമസഭയിയെ ചർച്ചയെന്നും സ്പീക്കർ ഓര്‍മ്മിപ്പിച്ചു. ലഹരി വ്യാപനവും സംസ്ഥാനത്ത് അക്രമസംഭവങ്ങള്‍ കൂടുന്നതും സംബന്ധിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന്‍റെ ചര്‍ച്ചക്കിടയൊയിരുന്നു സ്പീക്കറുടെ ഈ ഇടപെടല്‍ ഉണ്ടായത്.