മദ്യനിർമാണ കമ്പനിക്ക് നൽകിയ അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് എലപ്പുള്ളി പഞ്ചായത്ത് ഭരണസമിതിയിൽ സംയുക്ത പ്രമേയം അവതരിപ്പിച്ച് യു ഡി എഫും ബി ജെ പിയും.
എട്ടിനെതിരെ 14 വോട്ടുകൾക്ക് രണ്ടു പ്രമേയങ്ങളും പാസായി. യു ഡി എഫും ബി ജെ പിയും പ്രമേയത്തെ പിന്തുണച്ചു. എട്ട് സി പി എം അംഗങ്ങൾ പ്രമേയത്തെ എതിർത്തു. ഭരണസമിതിയും ബി ജെ പിയും വികസനത്തിന് എതിര് നിൽക്കുന്നുവെന്നും വികസനത്തിന് തുരങ്കം വയ്ക്കലാണ് ഇരു പാർട്ടികളുടെയും ലക്ഷ്യമെന്നും സി പി എം നേതാക്കൾ പറഞ്ഞു.