പി സി ചാക്കോ അധ്യക്ഷ സ്ഥാനം രാജിവെച്ചു

At Malayalam
1 Min Read

എന്‍ സി പി സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചു. ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന് രാജിക്കത്ത് അദ്ദേഹം കൈമാറി. ഇന്നലെ വൈകിട്ടാണ് രാജിക്കത്ത് കൈമാറിയത്. പാര്‍ട്ടിക്കുള്ളിലെ ചേരി പോര് രൂക്ഷമായ സാഹചര്യത്തിലാണ് പി സി ചാക്കോ രാജിവച്ചത്. അതേസമയം അദ്ദേഹം ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്ത് തുടർന്നും പ്രവർത്തിക്കും. ഈ മാസം ആറാം തീയതി നടന്ന സംസ്ഥാന ഭാരവാഹി യോഗത്തില്‍ ശശീന്ദ്രന്‍ പക്ഷം വിട്ടുനിന്നിരുന്നു.

പി സി ചാക്കോ രാജി വച്ച സാഹചര്യത്തിൽ അദ്ദേഹത്തിനു പകരമായി തോമസ് കെ തോമസിനെ സംസ്ഥാന അധ്യക്ഷനായി നിയമിക്കണം എന്ന് ഏകകണ്‌ഠേന പ്രമേയത്തിലൂടെ സംസ്ഥാന ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു.

Share This Article
Leave a comment